കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!
"അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്."
ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു.
സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
ഹുത്വമ എന്തെന്ന് നിനക്കറിയാമോ?
അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.
അത് അവരുടെ മേല്‍ മൂടിയിരിക്കും;
നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.
